
ആറന്മുള : ആറന്മുള കണ്ണാടി നിർമ്മാണ മേഖലയിൽ സംസ്ഥാന സർക്കാരിന്റെ ഒരു ലക്ഷം രൂപയുടെ തൊഴിൽ ശ്രേഷ്ഠ പുരസ്‌കാരം നേടിയ സൂരജിനെ ആറന്മുള വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വാസ്തുഗുരുകുല വിദ്യാലയം ചെയർമാൻ ജി.ശങ്കർ പൊന്നാടയണിയിച്ച് ആദരിച്ചു. ആറന്മുള വികസന സമിതി പ്രസിഡന്റ് പി.ആർ.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. വാസ്തുവിദ്യാഗുരുകുലം എക്‌സിക്യൂട്ടീവ് ഡയറക്ടർ സദാശിവൻ നായർ, വികസന സമിതി സെക്രട്ടറി അശോകൻ മാവുനിൽക്കുന്നതിൽ, കലാമണ്ഡലം ഫാക്ട് മോഹൻ, തോമസ് മാത്യു എന്നിവർ സംസാരിച്ചു.