അടൂർ : ഇന്ധനവില വർദ്ധനയ്ക്കെതിരെ ആർ.എസ്. പി അടൂർ മണ്ഡലം കമ്മിറ്റി ആർ.ഡി.ഓഫീസിനു മുന്നിൽ ധർണ നടത്തി. സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു .ആർ.എസ്.പി മണ്ഡലം സെക്രട്ടറി പൊടിമോൻ കെ.മാത്യു, സംസ്ഥാന കമ്മിറ്റി അംഗം കലാനിലയം രാമചന്ദ്രൻനായർ , സോമരാജൻ, ശ്രീപ്രകാശ് മുല്ലക്കൽ ഷാജി, പുരുഷോത്തമൻ നായർ , ബാബു, രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു