കടമ്പനാട് : ഭാരതീയ പ്രകൃതികൃഷി പദ്ധതിയുടെ ഭാഗമായി കടമ്പനാട് പഞ്ചായത്തിലെ ജൈവ കർഷകരുടെ കൃഷിയിടങ്ങളിൽ കൃഷിവകുപ്പ് അധികൃതർ സന്ദർശനം നടത്തി .300 കർഷകരാണ് പദ്ധതിയുടെ കീഴിലുള്ളത്. ഇതിൽ സജീവമായ കർഷകരുടെ കൃഷിയിടങ്ങളിലാണ് കൃഷി അസിസ്റ്റന്റ് ഡയറക്ടർ റോഷൻജോർജിന്റെ നേതൃത്വത്തിൽ സന്ദർശിച്ചത്. കൃഷി രീതിക്കൊപ്പം കർഷകർ നേരിടുന്ന പ്രതിസന്ധികളും ഉദ്യോഗസ്ഥർ വിലയിരുത്തി. പള്ളിക്കൽ കൃഷി ഓഫീസർ റോണി , കടമ്പനാട് കൃഷി ഓഫീസർ സബ്ന സൈനുദ്ദീൻ എന്നിവരും പങ്കെടുത്തു