പത്തനംതിട്ട: ശാസ്ത്ര സാഹിത്യ പരിഷത്ത് നാടകയാത്ര കടമ്പനാട് നിന്നാരംഭിച്ചു. പന്തളം മങ്ങാരം, ഇടപ്പരിയാരം, ഇലന്തൂർ, പ്രമാടം-പൂങ്കാവ് എന്നിവിടങ്ങളിൽ പര്യടനം നടത്തിയ യാത്ര ഇന്ന് വച്ചൂച്ചിറ, മല്ലപ്പള്ളി, പരുമല എന്നിവിടങ്ങളിൽ നാടകം അവതരിപ്പിക്കും. നാളെ രാവിലെ 10ന് മെഴുവേലിയിൽ സമാപിക്കും.