പ്രമാടം : പ്രമാടം പഞ്ചായത്ത് ഐ.എൽ.ജി.എം.എസ് സംവിധാനങ്ങളിലേക്ക്. പഞ്ചായത്തുകളിലെ ഇ ഗവേണൻസ് സംവിധാനം കൂടുതൽ പൊതുജന സൗഹൃദം ആക്കുന്നതിനായി രൂപപ്പെടുത്തിയ ഇന്റഗ്രേറ്റഡ് ലോക്കൽ ഗവേണൻസ് മാനേജ്‌മെൻറ് സിസ്റ്റം എന്ന സോഫ്റ്റ് വെയറിന്റെ പ്രവർത്തനം പ്രമാടം പഞ്ചായത്തിൽ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്തിൽ നിന്നും ലഭിക്കുന്ന എല്ലാ സേവനങ്ങളും ഒറ്റ സോഫ്റ്റ് വെയർ മുഖാന്തരം നൽകുന്നത് വഴി ഓഫീസ് പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യവും ജനക്ഷേമ കരവുമാകുമെന്നതാണ് ഇതിന്റെ പ്രത്യേകത. കൂടാതെ, മാറുന്ന കാലത്തിനനുസരിച്ച് ഓൺലൈൻ സംവിധാനങ്ങളുടെ സ്വീകാര്യത വർദ്ധിക്കുന്നതിനും പൊതു ജനങ്ങളുടെ അവകാശങ്ങൾ കൂടുതൽ സംരക്ഷിക്കപ്പെടുന്നതിനും സാധിക്കും.
ഫ്രണ്ട് ഓഫീസിലെ സോഫ്റ്റ് വെയർ പ്രവർത്തനങ്ങൾ പ്രസിഡന്റ് എൻ. നവനിത്ത് ആദ്യ രസീത് നൽകി ഉദ്ഘാടനം ചെയ്തു.