1
നിർമ്മാലപുരം കരുവള്ളിക്കാട് സെന്റ് തോമസ് കുരിശുമലയിലേക്ക് നടന്ന തീർത്ഥാടനം

മല്ലപ്പള്ളി :കുരിശുമല തീർത്ഥാടനം പ്രാർത്ഥനാ നിർഭരമായി. ചങ്ങനാശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം സന്ദേശം നൽകി. മരക്കുരിശേന്തി നടന്ന വിശുദ്ധ കുരിശിന്റെ വഴിയിൽ നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. വികാരി ജനറാൾ തോമസ് പാടിയത്ത്,​ ചങ്ങനാശേരി, തിരുവല്ല ,വിജയപുരം, കാഞ്ഞിരപ്പളി രുപതകളിലെ വൈദികർ, സിസ്റ്റർമാർ,​വിവിധ ഭക്തസഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. സെന്റ് ജോർജ് മലങ്കര ദേവാലയ വികാരി ഫാ.ഓസ്റ്റിൻ തെക്കേതിൽ,​ ഫാ.ജോസ് ഇറ്റോലിൽ,​ തോമസുകുട്ടി വേഴമ്പതോട്ടം,​ ഡൊമിനിക് സാവ്യോ, ടോം തോമസ്, എബിൻ തോമസ് നെജു തോമസ്, മാത്യു വർഗീസ്, ഷിബി മോൻ കോശി, ഫാ: സേവ്യർ ചെറുനെല്ലായിൽ, ഫാ. മാത്യു അഞ്ചിൽ, ഫാ.ജയ്ക്കബ്നടുവിലേക്കളം, ജൺസൺ പുതിയത്ത്, ബിനു മോടിയിൽ എന്നിവർ നേതൃത്വം നൽകി,​