1
വായ്പ്പൂരിൽ സി.പി.ഐ നടത്തിയപോസ്റ്റോഫീസ് മാർച്ചും ധർണ്ണയും മണ്ഡലം സെക്രട്ടറി കെ.സതീശ് ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : പെട്രോൾ,ഡീസൽ,മണ്ണെണ്ണ,പാചകവാതക, അവശ്യമരുന്നുകളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.പി.ഐ നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി കോട്ടാങ്ങൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വായ്പ്പൂര് പോസ്റ്റ് ഓഫീസിന് മുന്നിൽ മാർച്ചും ധർണയും നടത്തി.മണ്ഡലം സെക്രട്ടറി കെ. സതീശ് ഉദ്ഘാടനം ചെയ്തു. പി.എച്ച് യൂനുസ് റാവുത്തർ അദ്ധ്യക്ഷത വഹിച്ചു.ലോക്കൽ സെക്രട്ടറി അനീഷ് ചുങ്കപ്പാറ, പഞ്ചായത്തംഗം കെ.ആർ കരുണാകരൻ,ഉഷാ ശ്രീകുമാർ,പി.പി സോമൻ,നവാസ്ഖാൻ,പ്രസാദ് വലിയമുറിയിൽ,ടി.എസ് അജീഷ്,കെ.ആർ കരുണാകരൻ നായർ തെക്കനാട്ട്,അലിയാർ കാച്ചാണിൽ,എം.എ ഷാജി,സാദിഖ്,ടി.എച്ച് ഫസീലാബീവി,രേഖാ കെ.രാജൻ,റഷീദാ ബീവി,പി.എ ഇല്യാസ്‌മോൻ എന്നിവർ പ്രസംഗിച്ചു.