അടൂർ: പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർദ്ധനവിൽ പ്രതിഷേധിച്ചും സംസ്ഥാന സർക്കാർ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്ന അമിത നികുതിഭാരം പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് അടൂർ ആർ.ഡി.ഒ ഓഫീസിനു മുന്നിൽ ആർ.എസ്.പി പ്രതിഷേധ ധർണ നടത്തി. ആർ.എസ്.പി അടൂർ മണ്ഡലം സെക്രട്ടറി പൊടിമോൻ കെ.മാത്യുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധ ധർണ യു.ടി.യു.സി സംസ്ഥാന സെക്രട്ടറി തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം കലാനിലയം രാമചന്ദ്രൻ നായർ, സോമരാജൻ, ബി.ശ്രീപ്രകാശ്, മുല്ലയ്ക്കൽ ഷാജി, പുരുഷോത്തമൻ നായർ ,ബാബു, രാജേന്ദ്രൻ നായർ എന്നിവർ സംസാരിച്ചു.