അടൂർ : നിലയ്ക്കൽ മനീഷ കലാസാംസ്കാരിക സംഘടന സുവർണ ജൂബിലി ആഘോഷിക്കുന്നു. 50 വർഷങ്ങൾ പിന്നിടുന്ന മനീഷ കലാ സാംസ്കാരിക സംഘടനയുടെ സുവർണ ജൂബിലി ആഘോഷം ഏപ്രിൽ 25ന് മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ എസ്.ജിനേഷ് കുമാർ അദ്ധ്യക്ഷനാകും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പ്രതിഭകളെ ആദരിക്കും. ആന്റോ ആന്റണി എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, കോവൂർ കുഞ്ഞുമോൻ എം.എൽ.എ എന്നിവർ മുഖ്യ അതിഥികളാകും. സുവർണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായിട്ടുള്ള ലോഗോ ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ്. അയ്യർ ടി.ആർ.ബിജുവിന് നൽകി പ്രകാശനം ചെയ്തു. വിപുലമായ പരിപാടികളാണ് സുവർണ ജൂബിലിയുമായി നടത്താൻ ഉദ്ദേശിക്കുന്നതെന്ന് സെക്രട്ടറി ജി.മനോജ്,പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പി.കെ.അനിൽകുമാർ, ട്രഷറർ അരവിന്ദ് രാജ്,നിതിൻ രാജ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.