ചെങ്ങന്നൂർ: ബി.ജെ.പി സ്ഥാപനദിനത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കേന്ദ്രപദ്ധതികളുടെ പ്രചരണം നടത്തുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിപ്രകാരം വീട് ലഭിച്ചവരുടെ സംഗമം നടത്തി. ബി.ജെ.പി സംസ്ഥാന സെൽ കോ - ഓർഡിനേറ്റർ അശോകൻ കുളനട ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ അദ്ധ്യക്ഷത വഹിച്ചു. ദക്ഷണി മേഖലാ സെക്രട്ടറി ബി.കൃഷ്ണകുമാർ, മഹിളാമോർച്ച ജില്ലാ പ്രസിഡന്റ് കലാരമേശ്, മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, മണ്ഡലം ജനറൽ സെക്രട്ടറി അനീഷ് മുളക്കുഴ, ബ്ലോക്ക് പഞ്ചായത്ത് അംഗം രശ്മി സുഭാഷ്, നഗരസഭ കൗൺസിലർമാരായ മനു കൃഷ്ണൻ, രോഹിത്ത് പി. കുമാർ, സിനി ബിജു, ഇന്ദുരാജൻ, സുധാമണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നിഷ ബിനു, ശ്രീവിദ്യ മുഖശ്രീ, മണ്ഡലം സെക്രട്ടറി അജി. ആർ.നായർ, എസ്. വി പ്രസാദ്, കെ. കെ വിനോദ് കുമാർ, ഷൈജു വെളിയത്ത് തുടങ്ങിയവർ സംസാരിച്ചു.