hosp
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നവീകരിച്ച പേവാർഡ് നഗരസഭ ചെയർമാൻ ടി. സക്കീർ ഹുസൈൻ സന്ദർശിക്കുന്നു. സൂപ്രണ്ട് ഡോ.താജ് പോൾ ആർ.എം.ഒ ഡോക്ടർ ആശിഷ് മോഹൻകുമാർ, വാർഡ് കൗൺസിലർ സിന്ധു അനിൽ തുടങ്ങിയവർ സമീപം.

പത്തനംതിട്ട : ജനറലാശുപത്രിയിലെ പേവാർഡ് റൂമുകളുടെ നവീകരണം പൂർത്തിയാകുന്നു ഏറെനാളായി പ്രവർത്തനരഹിതമായിരുന്ന പേവാർഡിന്റെ നവീകരണത്തിന് 30 ലക്ഷം രൂപയാണ് നഗരസഭ അനുവദിച്ചത്.
രണ്ടു നിലകളിലായി ഡീലക്‌സ് അടക്കം 24 റൂമുകളുണ്ട്. ഡീലക്‌സ് മുറികളിൽ എയർകണ്ടീഷൻ സൗകര്യവും എല്ലാ മുറികളിലും വാട്ടർഹീറ്റർ,ടിവി, ഇന്റർനെറ്റ് സൗകര്യവുമുണ്ടാകും. എല്ലാ റൂമിലും അറ്റാച്ച്ഡ് ശുചിമുറിയുണ്ട്.

ശുചീകരണ പ്രവർത്തനങ്ങൾ കുടുംബശ്രീയെ ഏൽപ്പിക്കും. നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി നഗരസഭ ചെയർമാൻ അഡ്വ.ടി സക്കീർഹുസൈൻ വിലയിരുത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറി അലക്‌സ്, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇന്ദിരാ മണിയമ്മ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ആർ അജിത്കുമാർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അംബികാ വേണു, വാർഡ് കൗൺസിലർ സിന്ധു, എച്ച്. എം.സി പ്രതിനിധികളായ എം.ജെ.രവി, ജയപ്രകാശ്, ഷാഹുൽ ഹമീദ്, മുനിസിപ്പൽ എൻജിനീയർ സുധീർ രാജ്, സൂപ്രണ്ട് ഡോ.താജ് പോൾ ആർ.എം.ഒ ഡോക്ടർ ആശിഷ് മോഹൻകുമാർ, ഡോ. ജിബി തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.