അടൂർ: പഴകുളം മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലോകാരോഗ്യ ദിനത്തിന്റെ ഭാഗമായി ലോകാരോഗ്യ സെമിനാർ നടത്തി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് അംഗം പ്രമോദ് കൊടുമൺചിറ ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല വൈസ് പ്രസിഡന്റ് കുടശനാട് മുരളി അദ്ധ്യക്ഷത വഹിച്ചു. ഡോ.പി.ഡി രാജൻ ക്ളാസ് നയിച്ചു.ഹരികൃഷ്ണൻ, ബിജു പനച്ചവിള,അൽത്താഫ് എന്നിവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എസ്.മീരാസാഹിബിന്റെ നേതൃത്വത്തിൽ അക്ഷരസേനാംഗങ്ങളായ രമ്യ.എസ്,വിദ്യ വി.എസ്,സോമൻ ചിറക്കോണിൽ എന്നിവർ കിടപ്പുരോഗികളെ സന്ദർശിച്ച് സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ നടത്തി.