ചെങ്ങന്നൂർ: മലങ്കര സഭയ്ക്ക് അനുകൂലമായ കോടതി വിധി അട്ടിമറിക്കാനുള്ള നീക്കത്തിൽ മലങ്കര ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന കൗൺസിൽ പ്രതിഷേധിച്ചു. ഭദ്രാസന സഹായമെത്രാപ്പോലീത്താ ഡോ.മാത്യൂസ് മാർ തീമോത്തിയോസ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിൽ അംഗങ്ങളായ ഫാ.രാജൻ വർഗീസ്, ഫാ.ബിജു ടി. മാത്യു, വി.ജെ.ചാക്കോ, മാത്യു ജേക്കബ്, ബിജു മാത്യു, സിബി മത്തായി എന്നിവർ സംസാരിച്ചു.