09-malankara-church-bill

വി.കോട്ടയം: മലങ്കര സഭയിൽ ഓർത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സദസ് നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ.പ്രമോദ് ഉദ്ഘാടനം ചെയ്തു.ഒപ്പു ശേഖരണത്തിന്റെ ഉദ്ഘാടനം ഫാ. ഡേവിസ് പാറയിൽ നിർവഹിച്ചു. ഫാ.ഡോ. കോശി പിജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ഫാ.ബിനു കോശി, പഞ്ചായത്തംഗങ്ങളായ പ്രസീത രഘു,വിമൽ വള്ളിക്കോട്,ഹരികൃഷ്ണൻ,ജയകൃഷ്ണൻ, ഇടവക ട്രസ്റ്റി എൻ.എം വറുഗീസ്,ആർ ജ്യോതിഷ്,പി റ്റി സോമൻ,ഷിബു ചെറിയാൻ,ജോസ് പനച്ചയ്ക്കൽ,സൂസൻ മാത്യു,സോണി എസ് യോഹന്നാൻ എന്നിവർ സംസാരിച്ചു.