കോന്നി: കലഞ്ഞൂർ മഹാദേവർ ക്ഷേത്രത്തിലെ ഉത്‌സവംആറാട്ടോടെ സമാപിച്ചു. ഇന്നലെ വൈകിട്ട് മഴയെത്തുടർന്ന് വൈകിയാണ് ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചത് . ചൊവ്വല്ലൂർ മോഹനന്റെ നേതൃത്വത്തിലുള്ള 50 ൽ പരം വാദ്യ കലാകാരൻമാർ അണിനിരന്ന പഞ്ചാരിമേളം ആറാട്ട് ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. തന്ത്രി കുളക്കട താമരശേരി നമ്പി മഠത്തിൽ രമേശ് ഭാനു, ഭാനു പണ്ടാരത്തിൽ മേൽശാന്തി ജിതേഷ് പോറ്റി എന്നിവരുടെ കാർമ്മികത്വത്തിലായിരുന്നു ആറാട്ട് . നാദസ്വര കച്ചേരിയും ആറാട്ട് ബലിയും ഗജവീരന്മാർക്ക് സ്വീകരണവും ആനയൂട്ടും ഉണ്ടായിരുന്നു.