മല്ലപ്പള്ളി:സംസ്‌കരിച്ച് 11 മാസത്തിന് ശേഷം യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്തു. മാരിക്കൽ പുള്ളോലിക്കൽ പി.റ്റി. പത്രോസിന്റെ മകൻ പി പി ജോണിന്റെ (കൊച്ചുമോൻ 43) മൃതദേഹമാണ് പിന്മഴ ഗ്ലോബൽ വർഷിപ്പ് സെന്ററിന്റെ ചെങ്കല്ലിലുള്ള കല്ലറയിൽ നിന്ന് പുറത്തെടുത്തത്. .2021 മേയ് 21ന് നെഞ്ചുവേദനയുമായി മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിയ കൊച്ചുമോൻ ചികിത്സ വൈകിയതിനാലാണ് മരിച്ചതെന്ന ഭാര്യ സജിതയുടെ പരാതിയിൽ പൊലീസ് കേസെടുക്കുന്നതിന് മുമ്പ് മൃതദേഹം പോസ്റ്റുമോർട്ടം നടത്താതെ സംസ്‌കരിക്കുകയായിരുന്നു. പരാതിയെ തുടർന്ന് കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഇന്നലെ പോസ്റ്റുമോർട്ടം നടത്തിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗം മേധാവി ഡോ. ബി .കെ .ജെയിംസുകുട്ടി, മല്ലപ്പള്ളി തഹസിൽദാർ എം ടി ജെയിംസ്, തിരുവല്ല ഡിവൈ.എസ്. പി. രാജപ്പൻ റാവുത്തർ, മല്ലപ്പള്ളി സി ഐ ജി സന്തോഷ് കുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.