ചിറ്റാർ : സീതത്തോട് മാർക്കറ്റിനുള്ളിൽ ഓട്ടോറിക്ഷയിൽ ഇറച്ചി വൃത്തിഹീനമായി വിൽക്കുന്നു എന്ന് ആരോപിച്ച് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. പ്രവർത്തകർ വിൽപന തടഞ്ഞു. ഒരു വർഷത്തേക്ക് 3 ലക്ഷം രൂപയ്ക്ക് പഞ്ചായത്തിൽ നിന്ന് ലേലം ചെയ്ത് എടുത്താണ് ഇറച്ചി വ്യാപാരം ചെയ്യുന്നതെന്നും എന്നാൽ പഞ്ചായത്ത് ഭരണസമിതി നാളിതുവരെ അതിനുവേണ്ട സ്റ്റാളോ മറ്റു സൗകര്യങ്ങളോ ഒരുക്കിത്തരാത്തതുകൊണ്ടാണ് വാഹനത്തിൽ വിൽക്കേണ്ടിവന്നതെന്നും ഇറച്ചി വ്യാപാരി പറയുന്നു.. നിയമം പാലിച്ചല്ലാതെയും വൃത്തിഹീനമായ രീതിയിലും മാംസ വ്യാപാരം ചെയ്യാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു.