തിരുവല്ല: എസ്.എൻ.ഡി.പി.യോഗം ആഞ്ഞിലിത്താനം ശാഖയുടെ ശ്രീനാരായണ ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിൽ സ്ഥാപിച്ച സൗരോർജ്ജ പ്ലാന്റിന്റെയും ശാഖാ ഓഫിസ് കമ്പ്യുട്ടർവത്കരണത്തിന്റെയും ഉദ്ഘാടനവും പൊതുസമ്മേളനവും പ്രഭാഷണവും നാളെ നടക്കും. രാവിലെ 9.30ന് ശിവഗിരി മഠത്തിലെ അസ്പർശാനന്ദ സ്വാമി പ്രഭാഷണം നടത്തും. 11ന് യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിലിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ .യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ സൗരോർജ്ജ പ്ലാന്റ് ഉദ്ഘാടനം ചെയ്യും. ഓഫിസ് കമ്പ്യുട്ടർവത്കരണം യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ ഉദ്ഘാടനം ചെയ്യും. യോഗം അസി.സെക്രട്ടറി പി.എസ്.വിജയൻ, യൂണിയൻ വൈസ് പ്രസിഡന്റ് കെ.ജി.ബിജു എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് എം.പി.ബിനുമോൻ, സെക്രട്ടറി കെ.ശശിധരൻ, വൈസ് പ്രസിഡന്റ് എൻ.കെ.മോഹൻബാബു, യൂണിയൻ കമ്മിറ്റിയംഗം ടി.ഡി.സുനിൽകുമാർ, മുൻ വൈസ് പ്രസിഡന്റ് സി.ആർ.വാസുദേവൻ എന്നിവർ സംസാരിക്കും. പുതിയതായി നിർമ്മിച്ച കിണറിന്റെ സമർപ്പണവും പാമലയിലെ നവീകരിച്ച ശ്‌മശാനത്തിന്റെ സമർപ്പണവും സമ്മേളനത്തിൽ നടക്കും.