09-va-sooraj-flag
ബിജെപി സ്ഥാപന ദിനത്തിൽ ജില്ലാ പ്രസിഡന്റ് വി എ സൂരജ് പതാക ഉയർത്തുന്നു

പത്തനംതിട്ട : ബി. ജെ.പി സ്ഥാപനദിനത്തിൽ ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ പതാകയുയർത്തി. ജില്ലാ പ്രസിഡന്റ് വി. എ. സൂരജ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പന്തളം പ്രതാപൻ സന്ദേശം നൽകി. സംസ്ഥാന സെൽ കോർഡിനേറ്റർ അശോകൻ കുളനട, ജില്ലാ ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, മേഖലാ ജനറൽ സെക്രട്ടറി പി.ആർ ഷാജി, ഒ. ബി. സി. മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എ. വി.അരുൺ പ്രകാശ്, മൈനോറിറ്റി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ബിജു മാത്യു, സംസ്ഥാന കമ്മിറ്റിയംഗം ഐശ്വര്യ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി അഡ്വ.ഷൈൻ .ജി കുറുപ്പ് , ശ്യാം തട്ടയിൽ, മീനാ.എം നായർ, ബിനോയ് മാത്യു, സുജൻ അട്ടത്തോട്, രൂപേഷ് അടൂർ, വിഷ്ണുദാസ്, അഭിലാഷ് ഓമല്ലൂർ , സൂരജ് ഇലന്തൂർ ,ബിനോയ്, വി.എസ്..അനിൽ ,സതീഷ് കുമാർ, പി.എസ്' പ്രകാശ് എന്നിവർ സംസാരിച്ചു