pta
പത്തനംതിട്ട സെന്റ് പീറ്റേഴ്സ് - വാളുവെട്ടും പാറ റോഡരികിൽ നിന്ന മരം കടപുഴകി വൈദ്യുതി ലൈനിലേക്ക് വീണ നിലയിൽ

പന്തളം: കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. പനങ്ങാട് വരിക്കോലിൽ നാരായണൻ നായരുടെ വീട്ടിലെ പ്ലാവ് വീണ് വൈദ്യുതി ലൈനുകൾ നിലംപൊത്തി. ഉളനാട് കോണത്ത് മൂലയിൽ മണ്ണാകടവ് റോഡിൽ പമ്പ് ഹൗസിന് സമീപം മുളകൾ മൂടോടെ വൈദ്യുതി ലൈനിലേക്ക് പിഴുതുവീണു. പനങ്ങാട്, അമ്പലക്കടവ്, കരിമല ഭാഗങ്ങിലും വ്യാപകമായി മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകൾ പൊട്ടി. മുടിയൂർകോണത്ത് ഒരു വീടിന് മുകളിൽ മരംവീണു. ഇവിടെ മരംവീണ് ഗതാഗതം തടസപ്പെട്ടു. അടൂരിൽ നിന്ന് ഫയർഫോഴ്‌സ് എത്തിയാണ് മുറിച്ചുമാറ്റിയത്.