തിരുവല്ല: സാമ്പത്തിക വർഷം അവസാനിച്ചപ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയിൽ നെടുമ്പ്രം പഞ്ചായത്ത് 100% ചെലവഴിച്ചു. 102% പദ്ധതി വിഹിതം ചെലവഴിച്ച് കരം പിരിവിലും നെടുമ്പ്രം 100% നേട്ടം കൈവരിക്കാനായി. പുളിക്കീഴ് ബ്ലോക്കിൽ ഈ നേട്ടം നെടുമ്പ്രം പഞ്ചായത്തിന് മാത്രമാണ്. ജില്ലയിൽ അഞ്ചാംസ്ഥാനവും നെടുമ്പ്രം സ്വന്തമാക്കി. തിരുവല്ല നഗരസഭ 85.19 %, പുളിക്കീഴ് ബ്ലോക്ക് 87.85 % ആണ് ചെലവ്. പഞ്ചായത്തുകളായ ഇരവിപേരൂർ 95.75 %, കവിയൂർ 98.97%, കടപ്ര 97.15%, പെരിങ്ങര 90.32 %, കുറ്റൂർ 81.45 %, നിരണം 80.68 %,എന്നിങ്ങനെയാണ് പദ്ധതിവിഹിതം പൂർത്തിയാക്കിയത്. കൊവിഡ് പ്രതിസന്ധിക്കുശേഷം ഇതാദ്യമായാണ് തദ്ദേശ സ്ഥാപനങ്ങൾ ഇത്രയും തുക ചെലവഴിക്കുന്നത്.