തിരുവല്ല: കാവുംഭാഗം കരുനാട്ടുകാവ് ഇസ് കോൺ ശ്രീഭഗവതി ക്ഷേത്രത്തിലെ ഉത്രശ്രീബലി ഉത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെയും മേൽശാന്തി നാരായണൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിൽ വിനോദ് നമ്പൂതിരിപ്പാട് കൊടിയേറ്റി. 12 ന് കാവിൽ വേല, വൈകിട്ട് 6.45ന് ആറാട്ടെഴുന്നെള്ളത്ത്. 14 ന് വൈകിട്ട് കൊടിയിറക്ക്. തുടർന്ന് ഉത്രശ്രീബലി എഴുന്നെള്ളത്തിനും ആറാട്ടിനുമായി ശ്രീവല്ലഭ ക്ഷേത്രത്തിലേക്ക് എഴുന്നെള്ളത്ത്.