മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്ത്‌ നാലാം വാർഡ് കണ്ടത്തിപ്പുര, തുണ്ടിയംകുളം, ബി.എ.എം കോളേജ്, പടുതോടു തുടങ്ങിയ സ്ഥലങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷം. തുണ്ടിയംകുളം ജംഗ്ഷന് സമീപം പൈപ്പുപൊട്ടി ഒരു മാസംകഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്തിയിട്ടില്ല. ഒരുസ്ഥലത്തെ ചോർച്ച അടച്ചു വെള്ളം പമ്പ് ചെയ്യുമ്പോൾ മറ്റൊരുസ്ഥലത്തു പൈപ്പിൽ വിള്ളൽ ഉണ്ടാകുന്നു. തുണ്ടിയം കുളം - ബി.എ.എം കോളേജ്, കോമളം റോഡ് പണിക്കായി ജെ.സി.ബി ഉപയോഗിച്ച് അശാസ്ത്രീയയമായി കുഴിച്ചപ്പോൾ പൈപ്പുപൊട്ടിയതാണ് കാരണം. കഴിഞ്ഞമഴക്കാലത്ത് പല കിണറുകളും ഇടിഞ്ഞു താണതിനാൽ ആറ്റു തീരത്തുപോലും ശുദ്ധ ജലം കിട്ടാത്ത അവസ്ഥയാണ്. കേടുപാടുകൾ സംഭവിച്ചതും കലഹരണപ്പെട്ടതുമായ പൈപ്പുകൾക്കു പകരം പുതിയത് സ്ഥാപിച്ചു ജലവിതരണം പുനസ്ഥാപിക്കാൻ വാട്ടർഅതോറിറ്റി തയാറാകണമെന്ന് ഹാബേൽ ഫൗണ്ടേഷൻ യോഗം ആവശ്യപ്പെട്ടു. ചെയർമാൻ ഡോ.സാമൂവൽ നെല്ലിക്കാട് അദ്ധ്യക്ഷത വഹിച്ചു. റെവ.ഷിബു പോൾ രാജ് ഉദ്ഘാടനം ചെയ്തു. റോയ് വർഗീസ്,എൻ.ബി.ജോൺ, ജേക്കബ് മാരിരാ, ജോഷി കണ്ടത്തിൽപുര,പി.എസ് തമ്പി, എം.ടി കുട്ടപ്പൻ സംസാരിച്ചു.