മെഴു​വേ​ലി : കേ​ര​ള ശാ​സ്​ത്ര സാ​ഹി​ത്യ​പ​രി​ഷ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തിൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തു​ന്ന നാ​ട​ക​യാ​ത്ര ഇന്ന് രാ​വി​ലെ 10ന് മെ​ഴു​വേ​ലി പി.എൻ. ച​ന്ദ്ര​സേ​നൻ സ്​മാര​ക ഓ​ഡി​റ്റോ​റി​യ​ത്തിൽ നാട​കം അ​വ​ത​രി​പ്പി​ക്കും. ഏ​ക​ലോ​കം ഏകാ​രോഗ്യം എ​ന്ന പ്ര​മേ​യം ആ​ധാ​ര​മാ​ക്കി സാ​മൂ​ഹ്യ​പ്ര​ശ്‌ന​ങ്ങൾ അ​വ​ത​രി​പ്പി​ക്കു​ന്ന നാട​കം ഒ​രു​മ​യുടെ രാ​ഷ്ട്രീ​യ​മാ​ണ് ഉ​യർ​ത്തു​ന്നത്. നാം ജീ​വി​ക്കു​ന്ന കാ​ലവും മാ​ന​വ​രാ​ശി അ​ട​ക്ക​മു​ള്ള പ്ര​കൃ​തിയും നേ​രി​ടു​ന്ന ആ​പ​ത്​ക​രമാ​യ അ​വ​സ്ഥ​യു​ടെ നേ​രെ വി​രൽ ചൂ​ണ്ടു​ന്ന നാ​ടകം സം​വി​ധാ​നം ചെ​യ്​തി​രി​ക്കുന്ന​ത് ജിനോ ജോ​സ​ഫാണ്. നാ​ട​ക​യാ​ത്ര​യ്ക്ക് മെ​ഴു​വേ​ലി​യി​ലെ വിവി​ധ സാ​മൂഹി​ക സാം​സ്​കാരി​ക സം​ഘ​ടന​കൾ സ്വീ​കര​ണം നൽ​കും.