പത്തനംതിട്ട: ജർമ്മനിയിലെ വർദ്ധിച്ച് വരുന്ന നേഴ്‌സിംഗ് മേഖലയിലെ ഒഴിവുകൾ നികത്തുന്നതിനായി നേഴ്‌സുമാർക്ക് പരിശീലനം നൽകുന്നതിനായി ജർമ്മനി ആസ്ഥാനമായ ഡബ്യൂ.ബി.എസ് ഇന്റർനാഷണൽ ട്രെയിനിംഗ്‌ സെന്റർ പത്തനംതിട്ടയിൽ പരിശീലനവും ഇൻഫർമേഷൻ സെന്ററും ആരംഭിച്ചു. പത്തനംതിട്ട ഭവൻസ് സ്‌കൂളിലാണ്‌ സെന്റർ പ്രവർത്തിക്കുന്നത്. ജർമൻ ഭാഷയിൽ എ1 മുതൽ ബി1 ലെവൽ വരെ സൗജന്യ പരിശീലനവും പരീക്ഷാ ചെലവുകളും കേന്ദ്രം വഹിക്കും. കൂടാതെ ജർമ്മനിയിലുള്ള തൊഴിൽ ദാതാക്കളുമായി നേരിട്ട് ഇന്റർവ്യു നടത്തുന്നതിന് അവസരം ഏർപ്പെടുത്തും. തിരെഞ്ഞടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മികച്ച സൗകര്യങ്ങളാണ് നൽകും. സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, വിസ, യാത്രാ ചെലവുകൾ തുടങ്ങിയവ സൗജന്യമാണ്. ബി എസ്.സി, ജനറൽ നേഴ്‌സിംഗ് കഴിഞ്ഞ 45 വയസ് തികയാത്തവർക്ക് സൗജന്യ പരിശീലനത്തിന് പങ്കെടുക്കാം. ഓൺലൈൻ, ഓഫ്‌ലൈൻ ക്ലാസുകളുമുണ്ട് . മുതിർന്ന പൗരൻമാർക്കുള്ള കേന്ദ്രങ്ങൾ, ആശുപത്രികൾ, ക്ലിനിക്കുകൾ, പുനരധിവാസ കേന്ദ്രങ്ങ്രൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഒഴിവുകൾ. ഫോൺ: 7012390678.വാർത്താ സമ്മേളനത്തിൽ സി.ഇ.ഒ ഫ്രാങ്ക് സ്റ്റെയിൻ, ഉപദേഷ്ടാവ് ആങ്കെ റൈഫൻഹോഫർ, ചീഫ് ബിസിനസ് ഓഫീസർ ഡോ.ആരതി സാരാഭായ്, ഡോ.അരുൺ സാരാഭായ്, സജു ജോർജ് എന്നിവർ പങ്കെടുത്തു.