10-chittar-waste
സീത്തോട് പഞ്ചായത്തി​ന് സ​മീപം മാലിന്യങ്ങൾ കുമിഞ്ഞുകൂടികി​ടക്കു​ന്ന നി​ലയിൽ

ചിറ്റാർ: സീതത്തോട് പഞ്ചായത്തിന് സമീപം മാലിന്യം കുമിഞ്ഞു കൂടുന്നതായി പരാതി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം 2020​-21ൽ 40000രൂപ മുടക്കുമുതലിൽ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ മാലിന്യം നിക്ഷേപിക്കാനായി വച്ചിരിക്കുന്ന ബോക്സുകൾ കുമിഞ്ഞുകൂടിയ നിലയിലാണ്. ദുർഗന്ധം വമിച്ച് പുഴുവരിച്ച നിലയിലാണ് പലതും. പരിസരവാസികൾ മൂക്ക് പൊത്തി നടക്കേണ്ട സ്ഥിതിയാണ്. അടിയന്തരമായി മാലിന്യം മാറ്റി പരിസരം വൃത്തിയാക്കണമെന്ന സമീപവാസികളുടെ ആവശ്യം ശക്തമാണ്.