പ്രമാടം : വിവിധ രാഷ്ട്രീയ പാർട്ടികൾ വിട്ട് എത്തിയവരെ പൂങ്കാവിൽ നടന്ന ചടങ്ങിൽ കേന്ദ്ര സമിതി അംഗം കെ.യു. ജനീഷ് കുമാർ എം.എൽ.എ ഡി.വൈ.എഫ്.ഐയിലേക്ക് സ്വീകരിച്ചു. പ്രമാടം മേഖലാ പ്രസിഡന്റ് ആർ. ജി.അനൂപ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.സുമേഷ്, എം.അഖിൽ മോഹൻ എന്നിവർ പ്രസംഗിച്ചു.