ചെങ്ങന്നൂർ : യു.ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സരേഷ് എം.പി നയിക്കുന്ന കെ - റെയിൽ വിരുദ്ധ ജനസമ്പർക്ക വാഹന ജാഥ ഇന്ന് മുളക്കുഴ, വെണ്മണി പഞ്ചായത്തുകളിൽ നടക്കുമെന്ന് ചെയർമാൻ ജൂണി കുതിരവട്ടം, കൺവീനർ അഡ്വ.ഡി.നാഗേഷ് കുമാർ എന്നിവർ അറിയിച്ചു. ഉച്ചയ്ക്ക് 2ന് പിരളശേരി എൽ.പി.സ്‌കൂളിനു സമീപം നടക്കുന്ന സമ്മേളനത്തിൽ രാജീവ്ഗാന്ധി പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ് ജാഥ ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എ.എ.ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തും. കെ.പി.സി.സി. നിർവാഹക സമിതിയംഗം അഡ്വ.കോശി എം.കോശി അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 2.30 ന് സെന്റ് മേരീസ് സ്‌കൂളിനു സമീപം നടക്കുന്ന സ്വീകരണ യോഗം കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 3ന് പൂപ്പൻകരയിൽ നടക്കുന്ന യോഗം കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3.30ന് വലിയപറമ്പ് കോളനിയിലെ യോഗം ജില്ലാ യു.ഡി.എഫ്. കൺവീനർ അഡ്വ.ബി.രാജശേഖരൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4ന് പെരിങ്ങാല വട്ടയത്തിൽപ്പടിയിൽ നടക്കുന്ന യോഗം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയംഗം അഡ്വ.എം.ലിജു ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4.30 ന് സെന്റ് ജോർജ് കുരിശ് ജംഗ്ഷനിൽ നടക്കുന്ന സ്വീകരണ സമ്മേളനം ആലപ്പുഴ ഡി.സി.സി. പ്രസിഡന്റ് അഡ്വ.ബി.ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് സ്റ്റേഡിയം ജംഗ്ഷനിൽ നടക്കുന്ന യോഗം കെ.പി.സി.സി. വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5.30ന് പൂതംകുന്ന് കോളനിയിൽ നടക്കുന്ന യോഗം കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ.ദീപ്തി മേരി വർഗീസ് ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് അറന്തക്കാട് ജംഗ്ഷനിൽ നടക്കുന്ന യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6.30ന് പുന്തലയിൽ നടക്കുന്ന സമാപന സമ്മേളനം മുൻ മന്ത്രി ഷിബു ബേബിജോൺ ഉദ്ഘാടനം ചെയ്യും. ജില്ലാ യു.ഡി.എഫ്. ചെയർമാൻ സി.കെ.ഷാജി മോഹൻ അദ്ധ്യക്ഷത വഹിക്കും.