10-bms
കേരള കൺസ്ട്രക്ഷൻ മസ്ദൂർ സംഘം വാർഷിക സമ്മേളനം ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ് എ. രഘുനാഥൻ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : കേരള കൺസ്ട്രക്ഷൻ മസ് ദൂർ സംഘം വാർഷിക സമ്മേളനം ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് എ. രഘുനാഥൻ ഉദ്ഘാടനം ചെയ്തു. ഭാരവാഹികളായി പി.ജി. ഹരികുമാർ (പ്രസിഡന്റ്), മോഹനൻ പന്തളം, ശങ്കരനാരായണ പിള്ള, വി.വി. പുരുഷൻ, അച്ചുതക്കുറുപ്പ് (വൈസ് പ്രസിഡന്റുമാർ), എ. എസ്. രഘുനാഥൻ (ജന.സെക്രട്ടറി), സജികുമാർ, രാജഗോപാലപിള്ള , അനിൽകുമാർ, രഞ്ജിത് (സെക്രട്ടറിമാർ), ചന്ദ്രൻ തടിയൂർ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു. കണ്ണൻ സ്വാഗതവും, സജികുമാർ നന്ദിയും പറഞ്ഞു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 20ന് കളക്ടറേറ്റ് മാർച്ച് നടത്താൻ തീരുമാനിച്ചു.