
ചെങ്ങന്നൂർ: ചെങ്ങന്നൂർ പ്രൊവിഡൻസ് കോളേജിന്റെ നേതൃത്വത്തിൽ , രക്ഷാധികാരിയായ ജോർജ് മാത്യുവിന്റെ പേരിൽ (പഴവന മോനച്ചൻ) സ്‌കോളർഷിപ്പ് ഏർപ്പെടുത്തി. ബി.ടെക്ക്, എം.ടെക്ക് കോഴ്‌സുകൾക്ക് പഠിക്കുന്നവർക്കാണ് സ്‌കോളർഷിപ്പ് നൽകുന്നത്. അനുസ്മരണ യോഗം കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർപേഴ്‌സൺ മറിയാമ്മ ജോർജ്, എക്‌സിക്യൂട്ടീവ് ഡയറക്ടർ നിതിൻ മാത്യു, പ്രിൻസിപ്പൽ ഡോ. സന്തോഷ് സൈമൺ, ജോജി ചെറിയാൻ, മധു പരുമല, പ്രഭാകരൻ നായർ, ഡോ. ജോൺ കുര്യൻ എന്നിവർ സംസാരിച്ചു.