തിരുവല്ല: ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ സെന്റർ പ്രാർത്ഥനാ സമ്മേളനവും പ്രെയർ ബോർഡിന്റെ പ്രവർത്തനോദ്ഘാടനവും ഇന്ന് വൈകിട്ട് നാലിന് നെടുമ്പ്രം ഐ.പി.സി ഗോസ്പൽ സെന്റർ ഹാളിൽ നടക്കും.സെന്റർ പ്രസിഡന്റ് പാസ്റ്റർ ഡോ.കെ.സി.ജോൺ ഉദ്ഘാടനം ചെയ്യും. പ്രെയർ ബോർഡ് ചെയർമാർ പാസ്റ്റർ സ്റ്റീഫൻ ദാനിയേൽ അദ്ധ്യക്ഷത വഹിക്കും.