പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം 86-ാം പത്തനംതിട്ട ടൗൺ ശാഖയിലെ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഇന്ന് നടക്കും. ഉച്ചയ്ക്ക് 2ന് ശാഖാ ഹാളിൽ പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ വനിതാസംഘം പ്രസിഡന്റ് സുശീലാ ശശിയുടെ അദ്ധ്യക്ഷത വഹിക്കും.