കടമ്പനാട് : നിലക്കൽ മനീഷാ കലാ-കായിക-സാംസ്കാരിക സംഘടന, ഗ്രന്ഥശാല ആൻഡ് വായനശാലയുടെ സുവർണജൂബിലി ആഘോഷങ്ങൾക്ക് 25ന് തുടക്കം കുറിക്കും. വൈകിട്ട് 5ന് നിലക്കലിൽ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ എസ്.ജിനേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. പ്രതിഭകളെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ആദരിക്കും. ആഘോഷ പരിപാടികളുടെ ലോഗോ കളക്ടർ ദിവ്യാ എസ്.അയ്യർ പ്രകാശനം ചെയ്തു. ജി.മനോജ് .ടി.ആർ ബിജു,എസ് ജലാൽ , പി.കെ അനിൽകുമാർ ,കെ സുരേന്ദ്രൻ ,പി സന്ദീപ്, ജിനേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.