അടൂർ: ഉദയഗിരി സുബ്രമണ്യസ്വാമി ക്ഷേത്രത്തിലെ പൂയംഉത്സവം ഇന്ന് നടക്കും. വെളുപ്പിന് 4.30ന് ഗണപതി ഹോമം, 5ന് അഭിഷേകം, മലർനിവേദ്യം, 7ന് ഉഷപൂജ, 8 മുതൽ ഭാഗവത പാരായണം, 8.30ന് നവാഭിഷേകം, പഞ്ചഗവ്യ കലശപൂജ,കലാശാഭിഷേകത്തോട് കൂടി ഉച്ചപൂജ, ഗണപതിക്ക് വിശേഷാൽ കലശം, പഞ്ചവിംശതി കലശാഭിഷേകം, ഗുരുവിന് നവാഭിഷേകം, അന്നദാനം. വൈകിട്ട് മുഴുക്കാപ്പ് ചാർത്തി വിശേഷാൽ ദീപാരാധന. അത്താഴ പൂജ.രാത്രി 8 മുതൽ ആശ്രമം ഉണ്ണികൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന ഗാനമേള