പത്തനംതിട്ട: കൈപ്പട്ടൂർ പാലം അപ്രോച്ച് റോഡ് ഭാഗത്ത് വീണ്ടും വിള്ളൽ. കഴിഞ്ഞ ഒക്ടോബറിൽ മഴ സമയത്ത് വിള്ളൽ രൂപപ്പെട്ടപ്പോൾ താൽക്കാലിമായി മണ്ണിട്ട് വിള്ളൽ പരിഹരിച്ചിരുന്നു. ഇന്നലെ വൈകിട്ട് പെയ്ത കനത്ത മഴയിൽ ഈ ഭാഗത്ത് നിന്നും വീണ്ടും ചെളിയും മണ്ണും പുറത്തേക്ക് ഒഴുകി വന്നതായി സമീപവാസികൾ പറഞ്ഞു. സംരക്ഷണഭിത്തിയിലെ കല്ലുകൾ ഇളകിയാണ് വിള്ളൽ രൂപപ്പെട്ടിട്ടുള്ളത്. നേരത്തെ വിള്ളൽ രൂപപ്പെട്ടപ്പോൾ ദേശീയ പാത അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നു. സംരക്ഷണഭിത്തി ബലപ്പെടുത്താൻ തീരുമാനിച്ചതാണെങ്കിലും നടന്നില്ല . പാലത്തിന് നിലവിൽ ബലക്ഷയം ഇല്ല. ദേശീയപാത വികസനത്തിന്റെ ഭാഗമായി റോഡ് ഉയർത്തുമെന്ന് അധികൃതർ പറഞ്ഞതാണ്. ഭരണിക്കാവ് - മുണ്ടക്കയം ദേശീയ പാതയുടെ ഭാഗമാണ് റോഡ്.