പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്ററായി അഡ്വ. മണ്ണടി മോഹനെ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിയമിച്ചു. അടൂർ യൂണിയൻ കൺവീനറും യോഗം മുൻ ഡയറക്ടർ ബോർഡ് മെമ്പറുമാണ് അദ്ദേഹം.