കോഴഞ്ചേരി: മുത്തൂറ്റ് കോളേജ് ഒഫ് നഴ്‌സിംഗിൽ 'നഴ്‌സിങ്ങിൽ ഗവേഷണത്തിന്റെ ഏകീകരണം' എന്ന വിഷയത്തിൽ നടന്ന സംസ്ഥാനതല കോൺഫറൻസ് മുത്തൂറ്റ് ഹെൽത്ത് കെയർ സീനിയർ നഴ്‌സിംഗ് ഓഫീസർ എൽസമ്മ ടൊമ്മിച്ചൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.മെമ്മോറിയൽ കോളേജ് ഓഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ പ്രൊഫ.ലത ദാമോദരൻ, കാരിത്താസ് കോളേജ് ഓഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ പ്രൊഫ.ട്വിങ്കിൾ മാത്യു, ഉപാസന കോളേജ് ഒഫ് നഴ്‌സിംഗ് വൈസ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.ആനി.പി അലക്‌സാണ്ടർ,ഡി.എം.വിംസ് കോളേജ് ഒഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ പ്രൊഫ.ഡോ.സുരേഷ് കെ.എൻ.എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി.