visual
യുവാവിന് റെ ദൃശ്യം

തിരുവല്ല: മന്നംകരച്ചിറയിലെ ആളൊഴിഞ്ഞ വീടുകളിൽ മോഷണശ്രമം നടത്തിയ യുവാവിന്റെ സി.സി ടി.വി ദൃശ്യങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായി. കഴിഞ്ഞ ദിവസം രാത്രി നടന്ന മോഷണ ശ്രമങ്ങളുടെ സി.സി ദൃശ്യങ്ങളാണ് ഇന്നലെ മുതൽ സാമുഹിക മാദ്ധ്യമങ്ങളിൽ വൈറലായത്. വിദേശ മലയാളികളായ കോട്ട വിരുത്തിയിൽ ബിനു മാത്യു, ഇടശേരി തുണ്ടിയിൽ സണ്ണി എന്നിവരുടെ വീടുകളിലാണ് മോഷണശ്രമം നടന്നത്. അയൽവാസിയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന സി.സി ടി.വി യിലാണ് മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞത്. തുടർന്ന് സി.സി ടി.വി ദൃശ്യം ഉൾപ്പെടെ സണ്ണി ഇന്നലെ തിരുവല്ല പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചതായി തിരുവല്ല എസ്.ഐ പറഞ്ഞു.