rasheed
കേരള ജനവേദി സംസ്ഥാന പ്രസിഡന്റും സാമൂഹ്യപ്രവർത്തകനുമായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന പതിനാലാം ഘട്ട ഭക്ഷ്യധാന്യകിറ്റുകളുടെയും വിഷു ഈസ്റ്റർ റംസാൻ കിറ്റുകളുടെയും വിതരണം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട : കേരള ജന വേദി സംസ്ഥാന പ്രസിഡന്റും സാമൂഹ്യപ്രവർത്തകനുമായ റഷീദ് ആനപ്പാറയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബങ്ങൾക്ക് നൽകുന്ന പതിനാലാം ഘട്ട ഭക്ഷ്യധാന്യകിറ്റുകളുടെയും വിഷു ഈസ്റ്റർ റംസാൻ കിറ്റുകളുടെയും വിതരണ സമ്മേളനം മന്ത്രി വീണാജോർജ് ഉദ്ഘാടനം ചെയ്തു.

റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. രാഹുൽ ഈശ്വർ വിഷു ദിന സന്ദേശവും ഫാ. സാം ഈസ്റ്റർ സന്ദേശവും ഷിയാക്ക് മൗലവി റംസാൻ സന്ദേശവും നൽകി. സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ, പത്തനംതിട്ട നഗരസഭാ മുൻ വൈസ് ചെയർമാൻ പി.കെ.ജേക്കബ്, മധു വള്ളക്കോട്, അബ്ദുൽ അസീസ് പാലശേരി, റെജി മലയാലപ്പുഴ, സുധീർ മൗലവി, ആമിന ബീവി, സുബൈദാ ബീവി, പൊടിയമ്മ ജോൺ, നീതു എന്നിവർ പ്രസംഗിച്ചു.