11-cpi-darna
മലയാലപ്പുഴ പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ ധർണ പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി വെട്ടൂർ മജീഷ് ഉദ്ഘാടനം ചെയ്യുന്നു

മലയാലപ്പുഴ : ഇന്ധനവില വർദ്ധനവിനെതിരെ സി.പി.ഐ നേതൃത്വത്തിൽ മലയാലപ്പുഴ പോസ്റ്റ് ഓഫീസിന് മുൻപിൽ നടന്ന പ്രതിഷേധ ധർണ ലോക്കൽ കമ്മിറ്റി സെക്രട്ടറി വെട്ടൂർ മജീഷ് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് സെക്രട്ടറി സി.ജി.പ്രദീപ്,​ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാകുമാരി ചാങ്ങയിൽ, മഹിളാസംഘം പഞ്ചായത്ത് സെക്രട്ടറി പ്രീജാ അരുൺ, എ.ഐ.വൈ.എഫ് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ശ്യാംരാജ്, പ്രസിഡന്റ് രാഹുൽ കൃഷ്ണൻ, കെ.പ്രസാദ്, സി.കെ.ദിവാകരൻ പി.കെ.രാമദാസ് തുടങ്ങിയവർ നേതൃത്വം നൽകി.