11-youth-front-darna

പത്തനംതിട്ട : സാധാരണക്കാരായ ജനങ്ങളെ ദ്രോഹിക്കുന്ന രീതിയിൽ എല്ലാദിവസവും പെട്രോൾ, ഡീസൽ പാചകവാതക വില വർദ്ധനവ് നടത്തിക്കൊണ്ടിരിക്കുന്നതും മരുന്നു ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ചതും ഉടൻ പിൻവലിച്ച് ജനദ്രോഹ നടപടികളിൽ നിന്ന് സർക്കാരുകൾ പിന്തിരിയണമെന്ന് കേരള കോൺഗ്രസ് നേതാവ് വിക്ടർ ടി. തോമസ് ആവശ്യപ്പെട്ടു.
കേരള യൂത്ത് ഫ്രണ്ട് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ബിനു കുരുവിള അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ട്രഷറർ എബ്രഹാം കലമണ്ണിൽ, ജില്ലാ ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ആർ.ബാബു വർഗീസ്, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ജിൻസി കടുവിങ്കൽ, ജോമോൻ ജേക്കബ്, സംസ്ഥാന വൈസ് പ്രസിഡന്റ് സജി കൂടാരത്തിൽ, റാന്നി നിയോജക മണ്ഡലം പ്രസിഡന്റ് ബന്നിൻ മാത്യു, എബിൻ തോമസ്, പാർട്ടി ആറന്മുള നിയോജക മണ്ഡലം പ്രസിഡന്റ് ദീപു ഉമ്മൻ, ജില്ലാ സെക്രട്ടറി ജോസ് തെക്കാട്ടിൽ, യൂത്ത് ഫ്രണ്ട് ആറന്മുള നിയോജകമണ്ഡലം പ്രസിഡന്റ് റിജു എബ്രഹാം, ജോസ് കെ.എസ്, റോയി പുത്തൻപറമ്പിൽ, ടോണി കുര്യൻ, ബാബുക്കുട്ടൻ ഇലന്തൂർ, സാലി ഫിലിപ്പ്, കെ.സി.നായർ എന്നിവർ പ്രസംഗിച്ചു.