മല്ലപ്പള്ളി: മുണ്ടിയപ്പള്ളിയിൽ വൈദ്യുതി മുടക്കം പതിവെന്ന് പരാതി. മഴ എത്തിയാൽ പ്രദേശം ഇരുട്ടിലാണ്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മുണ്ടിയപ്പള്ളയിലും പരിസരപ്രദേശങ്ങളിലും രാത്രികാലങ്ങളിൽ വൈദ്യുതി ഇല്ല. ചിലപ്പോൾ ഉയർന്ന വോൾട്ടേജിൽ വൈദ്യുതി എത്തുന്നത് വൈദ്യുതി ഉപകരണങ്ങൾ തകരാറിലാക്കുന്നുണ്ട്. രാത്രികാലങ്ങളിൽ വൈദ്യുതി ഇല്ലാത്തതിനാൽ എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകൾ എഴുതുന്ന വിദ്യാർത്ഥികളെ ഏറെ വലയ്ക്കുന്നു. പരീക്ഷാ കാലമായതിനാൽ പ്രദേശത്ത് വൈദ്യുതി തടസം ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.