പ്രമാടം : പ്രമാടം പഞ്ചായത്തും കൃഷി ഭവനും ചേർന്ന് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക് ' പദ്ധതിയുടെ വി.കോട്ടയം വാർഡുതല കാർഷിക സമിതി രൂപീകരണ യോഗം പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജി.ഹരികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മെമ്പർ കെ.ജയകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സി. ജയചന്ദ്രൻ, പ്രസീത രഘു, നിഷ മനോജ്, മിനി റെജി, ടി.രാജസേനൻ, സുഷമ പ്രകാശ് എന്നിവർ സംസാരിച്ചു.