thapas
ജില്ലയിലെ സൈനികരുടെ സംഘടന ആയ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് എന്ന തപസിന്റെ രണ്ടാം വാർഷികവും കുടുംബയോഗവും സാമൂഹ്യപ്രവർത്തക ഡോ. എം. എസ്. സുനിൽ ഉദ്ഘാടനം ചെയ്യുന്നു.

അടൂർ : സൈനിക സേവനത്തോടൊപ്പം നാടിന്റെ ഉന്നമനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ജില്ലയിലെ സൈനികരുടെ സംഘടനയായ ടീം പത്തനംതിട്ട സോൾജിയേഴ്‌സ് എന്ന തപസിന്റെ രണ്ടാം വാർഷികം കുടുംബയോഗവും നടത്തി. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ നടത്തിയ രക്തദാന ക്യാമ്പോടെയാണ് വാർഷികാഘോഷത്തിന് തുടക്കം കുറിച്ചത്. സാമൂഹിക പ്രവർത്തക ഡോ.എം.എസ്. സുനിൽ ഉദ്ഘാടനം ചെയ്തു. തപസ് പ്രസിഡന്റ്‌ രാജ്‌മോഹൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി നിതിൻ രാജ് , നഗരസഭ ചെയർമാൻഅഡ്വ. സക്കീർ ഹുസൈൻ, അസിസ്റ്റന്റ് സൈനിക വെൽഫയർ ഓഫീസർ ജയപ്രകാശ്, സാമൂഹിക പ്രവർത്തകൻ വാവ സുരേഷ്, ഗിന്നസ് വേൾഡ് റെക്കാഡ് ഹോൾഡർ പ്രവീൺ പരമേശ്വരൻ, സംവിധായകൻ അനിൽ കുമ്പഴ, സിനിമ താരം ശബരി ബോസ് എന്നിവർ പ്രസംഗിച്ചു. ജില്ലയിൽ വീരമൃത്യു വരിച്ച സൈനികരുടെ മാതാപിതാക്കളെയും വിരമിച്ച സൈനികരെയും തപസിനു വേണ്ടി സഹായം ഒരുക്കിയ വ്യക്തികൾക്കും സംഘടനകളേയും ആദരിച്ചു. അഞ്ച് അഗതി മന്ദിരങ്ങൾക്കുള്ള ധനസഹായം കൈമാറി. സംഘടനയുടെ പ്രവർത്തകരായ ട്രഷറർ ശ്യാംലാൽ, ജോയിന്റ് സെക്രട്ടറി സരിൻ, സബ് ട്രഷറർ ലിജു കുമ്പഴ, കമ്മറ്റി അംഗങ്ങളായ ബിനു കുമാർ ഇളക്കൊള്ളൂർ, ബിനു അടൂർ, മുരുകൻ സേനമെഡൽ, ഷൈജു വാഴമുട്ടം, രതീഷ് ഇലന്തൂർ, ശ്രീരാജ് കുമ്പഴ എന്നിവരും നൂറോളം അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.