lap
ഉപരിപഠനം നടത്തുന്ന എസ്.സി കുട്ടികൾക്കുള്ള ലാപ് ടോപ്പിൻ്റെ വിതരണോദ്ഘാടനം അടൂർ നഗരസഭ ചെയർമാൻ സി.സജി നിർവ്വഹിക്കുന്നു.

അടൂർ : നഗരസഭ പരിധിയിൽ ഉപരിപഠനം നടത്തുന്ന എസ്.സി കുട്ടികൾക്കുള്ള ലാപ് ടോപ്പിന്റെ വിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ സി.സജി നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ ദിവ്യാറജി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അജി പാണ്ടികുടി, എം.അലാവുദിൻ, സിന്ധു തുളസിധരകുറുപ്പ്, നഗരസഭാ സെക്രട്ടറി രാഖി മോൾ എന്നിവർ പങ്കെടുത്തു.