പത്തനംതിട്ട : ജില്ലയിൽ വിവിധ കേസുകളിൽ 106 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യപിച്ചുള്ള ഡ്രൈവിംഗ് 51, മുൻകരുതലായി 23, പുകയില 17, കഞ്ചാവ് 4, പൊതുസ്ഥലത്ത് മദ്യപിച്ചതിന് 11 എന്നിങ്ങനെയാണ് അറസ്റ്റ്. പൊലീസ് സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശത്തെ തുടർന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.