പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട ടൗൺ 86ാം ശാഖയിലെ വനിതാസംഘം വാർഷിക യോഗവും തിരഞ്ഞെടുപ്പും നടന്നു. യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പദ്മകുമാർ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീലാ ശശി അദ്ധ്യക്ഷത വഹിച്ചു. യോഗം അസി.സെക്രട്ടറി ടി.പി.സുന്ദരേശൻ മുഖ്യപ്രഭാഷണം നടത്തി. വനിതാസംഘം യൂണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, വനിതാസംഘം ചാർജ് യൂണിയൻ കൗൺസിലർ പി.കെ പ്രസന്നകുമാർ, മൈക്രോഫിനാൻസ് കോർഡിനേറ്റർ കെ.ആർ.സലിലനാഥ്, യൂണിയൻ കൗൺസിലർ എസ്.സജിനാഥ്, യൂണിയൻ വനിതാ സംഘം ഖജാൻജി അഡ്വ.രജിത ഹരി, ശാഖാ പ്രസിഡന്റ് സി.ബി.സുരേഷ് കുമാർ, സെക്രട്ടറി സി.കെ സോമരാജൻ, പി.കെ ആനന്ദഭായി, ബീനാ സജിനാഥ് എന്നിവർ സംസാരിച്ചു. വനിതാസംഘം ഭാരവാഹികൾ: ബീനാ സജിനാഥ് (പ്രസിഡന്റ്), ജയഷാജി (വൈസ് പ്രസിഡന്റ്), വിദ്യാപ്രശോഭ് (സെക്രട്ടറി), സനിലാ സുനിൽ (ഖജാൻജി). കമ്മിറ്റി അംഗങ്ങൾ: അരുണ, താരബാബു, രജനി പ്രദീപ്, വിനീത, മനു, സുനില, സിനിമോൾ കുട്ടപ്പൻ. യൂണിയൻ കമ്മറ്റി അംഗങ്ങൾ: രജിത ഹരി, കുശല മോഹൻ, ബിന്ദു സദാനന്ദൻ.