
പന്തളം: പന്തളം നഗരസഭയിൽ നിന്ന് ചിറ്റിലപാടശേഖരത്തിലെ മുണ്ടൻതോടു നവീകരണത്തിന് വേണ്ടി ഫണ്ട് അനുവദിച്ചു. തോട് നവികരണത്തിന്റെ ഉദ്ഘാടനം പാടശേഖര സമിതി പ്രസിഡന്റ് കെ.എൻ.രാജന്റെ അദ്ധ്യക്ഷതയിൽ പന്തളം നഗരസഭാ ചെയർപേഴ്‌സൺ സുശീല സന്തോഷ് നിർവഹിച്ചു. വാർഡ് കൗൺസിലർമാരായ കെ.ആർ.വിജയകുമാർ, സൗമ്യ സന്തോഷ്, കൃഷി അസിസ്റ്റന്റ് ബിജുകുമാർ, പാടശേഖര സെക്രട്ടറി വർഗീസ് ജോർജ്, സി.ആർ.സുകുമാരപിള്ള, കുട്ടൻനായർ, വത്സമ്മ ശാമുവേൽ, എം.പി. സുകുമാരപിള്ള, ടി.ഡി.ബേബി, കെ.ഭാസ്‌കരൻ, സന്തോഷ്, രാധാകൃഷ്ണ കുറുപ്പ് എന്നിവർ പ്രസംഗിച്ചു.