പ​ന്ത​ളം: പ​ന്ത​ളം തെ​ക്കേ​ക്ക​ര പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാർ​ഡിൽ പാ​റ​ക്ക​ര , ത​ട്ട ഭാ​ഗ​ത്ത് ഏ​ഴോ​ളം വീ​ടു​ക​ളിൽ ക​ന​ത്ത മ​ഴ​യെ തു​ടർ​ന്ന് ശ​നി​യാ​ഴ്​ച രാ​ത്രി​യിൽ വെ​ള്ളം ക​യ​റി. അ​ടൂർ നി​ന്നും അഗ്നിരക്ഷാസേന സ്ഥ​ല​ത്ത് എ​ത്തി​യെ​ങ്കി​ലും വീ​ട്ടു​കാർ ആ​രും വീ​ടു​ക​ളിൽ നി​ന്നും ഒ​ഴി​യാൻ ത​യാറാ​യി​ല്ല. സ്റ്റേ​ഷൻ ഓ​ഫീ​സർ വി​നോ​ദ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തിലുള്ള അഗ്നിരക്ഷാസേനാംഗങ്ങളാണ് എ​ത്തി​യ​ത്. അ​പ​ക​ട ഭീ​ഷ​ണിയില്ലെന്ന് ബോദ്ധ്യപ്പെ​ട്ട​തിനാൽ തഹസീൽദാരുടെ നിർദ്ദേശത്തെ തുടർന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ സ്ഥ​ല​ത്ത് നി​ന്നും മ​ട​ങ്ങി. അ​ടൂരിൽ നി​ന്നുമുള്ള പൊ​ലീ​സ് സം​ഘവും സ്ഥ​ല​ത്തെത്തിയിരുന്നു. അ​സി.സ്റ്റേ​ഷൻ ഓ​ഫീ​സർ കെ.ജി.ര​വീ​ന്ദ്രൻ , ഫ​യർ ആൻഡ് റെ​സ്​ക്യൂ ഓ​ഫീ​സർ​മാ​രാ​യ അ​മൃ​താ​ജി, ശ​ര​ത്,സ​ന്തോ​ഷ് ജോർ​ജ്, അ​നീ​ഷ്, രാ​ജേ​ഷ് , പ്ര​കാ​ശ് എ​ന്നി​വർ ര​ക്ഷാ​പ്ര​വർ​ത്ത​ന​ത്തിൽ പ​ങ്കെ​ടു​ത്തു.