കുളനട: മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ചതിനു തുരുത്തിക്കാട് ബി.എ.എം കോളജ് സ്ഥാപകൻ റവ.ഡോ. ടി.സി. ജോർജിന്റെ സ്മരണയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള അവാർഡ് ലഭിച്ച പുതുവാക്കൽ ഗ്രാമീണ വായനശാലയയെ അനുമോദിക്കുന്ന ചടങ്ങ് ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. ആനന്ദൻ ഉദ്ഘാടനം ചെയ്തു. ബി.എ.എം കോളേജ് പ്രൊഫ.ഡോ.ജി.എസ്. അനീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തി. വായനശാല പ്രസിഡന്റ് ജോസ് കെ.തോമസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമീണ വികസനവും വായനശാലകളും' സെമിനാറിൽ കോഴഞ്ചേരി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.എൻ. സോമരാജൻ വിഷയാവതരണം നടത്തി. ജില്ലയിലെ വായനശാലകളിൽ നിന്നുള്ള പ്രതിനിധികൾ സെമിനാറിൽ പങ്കെടുത്തു.കൗൺസിലർ അഡ്വ.ജോൺ ഏബ്രഹാം മോഡറേറ്റർ ആയിരുന്നു. പഞ്ചായത്ത് അംഗം ബിജു പരമേശ്വരൻ, താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.അമ്മിണിയമ്മ, തുമ്പമൺ ടാഗോർ വായനശാല സെക്രട്ടറി വി.ടി.എസ്.നമ്പൂതിരി, പനങ്ങാട് ജനത ഗ്രന്ഥശാല പ്രസിഡന്റ് പി.ജി.ഭരതരാജൻ പിള്ള, ഉള്ളന്നൂർ നവജീവൻ ഗ്രന്ഥശാല സെക്രട്ടറി കെ.വിജയകുമാർ,റിട്ട.ഡി.വൈ.എസ്പി എൻ.ടി.ആനന്ദൻ, സെക്രട്ടറി ശശി പന്തളം, നിർവാഹക സമിതി അംഗങ്ങളായ ബിജു വർഗീസ്, ബിനോജ് എം.കുളനട എന്നിവർ സംസാരിച്ചു.